Map Graph

ആനിക്കാട്, പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് ഗ്രാമപഞ്ചായത്തിലെ ഒരു സെൻസസ് വില്ലേജാണ് ആനിക്കാട്. മല്ലപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ കിഴക്കൊട്ട് സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാവുന്നതാണ്. 2011 ലെ കണക്കനുസരിച്ച്, ഇവിടെ 14,678 ജനസംഖ്യയുണ്ടായിരുന്നു. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി (ആഞ്ഞിലി) വൃക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച അറക്കൂട്ടംപുരകൾക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിനെ അയിനിക്കാട് എന്നറിയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് ആനിക്കാട് ആയി മാറിയത്. പ്രധാനസ്ഥലങ്ങൾ നൂറൊന്മാവ്, പുന്നവേലി, പുല്ലുകുത്തി, വായ്പൂര്, നീലംപ്പാറ, പുളിക്കാമല, മുറ്റത്തുമാവ്.പുണ്യപുരാതനമായ മലങ്കോട്ട ദേവസ്ഥാനം ഇ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

Read article
പ്രമാണം:Anikkattilammakshjethram.jpg